Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൈം സ്ക്വയറിൽ ‘തലപ്പാവ് ദിനം’ ആഘോഷിച്ചു

AKatz041617(6)

ന്യൂയോർക്ക് ∙ ടൈം സ്ക്വയറിൽ ‘ദ് സിഖ്സ് ഓഫ് ന്യൂയോർക്ക്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ‘തലപ്പാവ് ദിനം’ ആഘോഷിച്ചു. നാലു മണിക്കൂർ നീണ്ട വൈശാഖി ആഘോഷത്തിന്റെ ഭാഗമായി ‘ദ് സിഖ്സ് ഓഫ് ന്യൂയോർക്ക്’ സംഘടനയുടെ പ്രവർത്തകർ എണ്ണായിരത്തോളം അമേരിക്കക്കാരെയും സഞ്ചാരികളെയുമാണ് വിവിധ നിറങ്ങളിലുള്ള തലപ്പാവുകൾ അണിയിച്ചത്.

സിഖുകാർ ഭീകരരാണെന്ന തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഏപ്രിൽ 15നു ‘തലപ്പാവ് ദിനം’ ആഘോഷിക്കുന്നതെന്ന് ‘ദ് സിഖ്സ് ഓഫ് ന്യൂയോർക്ക്’ സംഘടനയുടെ സ്ഥാപകൻ ചൺപ്രീത് സിങ് പറഞ്ഞു.

യുഎസിൽ ഇരട്ട ടവർ ഭീകരർ ആക്രമിച്ചതിനുശേഷം തലപ്പാവ് അണിയുന്ന സിഖുകാരെ ഭീകരരെന്ന് അമേരിക്കയിൽ പൊതുവേ തെറ്റിദ്ധരിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് 2013 മുതൽ ‘തലപ്പാവ് ദിനം’ ആഘോഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Your Rating: