Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡ് സ്ക്രീനിൽ വീണ്ടും നീല; പൂർത്തിയായ ചിത്രത്തിൽനിന്ന് കെവിൻ സ്പേസിയെ നീക്കും

kevin-spacy കെവിൻ സ്പേസി

ലോസ് ആഞ്ചലസ് ∙ ലൈംഗികാപവാദത്തിൽപ്പെട്ട നടൻ കെവിൻ സ്പേസിക്കെതിരെ കടുത്ത നിലപാടുമായി ഹോളിവുഡ്. സ്പേ‌സി അഭിനയിച്ചു പൂർത്തിയാക്കിയ, റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത ഓൾ ദ് മണി ഇൻ ദ് വേൾഡ് പുതിയൊരു നടനെവച്ചു വീണ്ടും ഷൂട്ട് ചെയ്യും.

ചിത്രത്തിൽ സ്പേസി അവതരിപ്പിച്ച കഥാപാത്രമായി ക്രിസ്റ്റഫർ പ്ലമർ അഭിനയിക്കും. നേരത്തേ നിശ്ചയിച്ചതുപോലെ ഡിസംബർ 22നു തന്നെ റിലീസ് നടക്കും. എണ്ണവ്യവസായി ജോൻ പോൾ ഗെറ്റിയുടെ കൊച്ചുമകനെ 1973ൽ തട്ടിക്കൊണ്ടുപോയ സംഭവം ആസ്പദമാക്കിയുള്ള ചിത്രമാണ് ‘ഓൾ ദ് മണി ഇൻ ദ് വേൾഡ്’. ഗെറ്റിയുടെ റോളായിരുന്നു സ്പേസിക്ക്. സെപ്റ്റംബറിൽ പുറത്തിറങ്ങിയ ടെയ്‌ലറിൽ നടനുണ്ട്. നടൻ ആന്റണി റാപ്പാണ് കെവിൻ സ്പേസിക്കെതിരെ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്.

related stories