ഗംഗാ ശുദ്ധീകരണം: വ്യവസായികൾ 500 കോടി രൂപ നൽകും

ലണ്ടൻ ∙ ഗംഗ ശുദ്ധീകരിക്കുന്നതിനും സ്നാനഘട്ടങ്ങളുടെ നവീകരണത്തിനുമായി 500 കോടിയോളം രൂപ നൽകാമെന്നു ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ നാലു വ്യവസായികൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ഉറപ്പുനൽകി.

മന്ത്രി ബ്രിട്ടൻ സന്ദർശിച്ചപ്പോഴാണ് അനിൽ അഗർവാൾ (വേദാന്ത ഗ്രൂപ്പ്), രവി മൽഹോത്ര (ഷിപ്പിങ് വ്യവസായി), ശ്രീപ്രകാശ് ലോഹ്യ (ഇൻഡോരമ), ഹിന്ദുജ ഗ്രൂപ്പ് എന്നിവർ ഇക്കാര്യം അറിയിച്ചത്. വേദാന്ത പട്നയിലും രവി മൽഹോത്ര കാൻപുരിലും ഹിന്ദുജ ഗ്രൂപ്പ് ഹരിദ്വാറിലും ഇൻഡോരമ കൊൽക്കത്തയിലും സ്നാനഘട്ടങ്ങൾ നവീകരിക്കും.