Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗാ ശുദ്ധീകരണത്തിന് സംഭാവന വേണം: നിതിൻ ഗഡ്കരി

Nitin Gadkari

ന്യൂഡൽഹി∙ അടുത്ത മാർച്ച് മാസത്തിനകം ഗംഗാ നദിയുടെ 80% ശതമാനം ശുദ്ധീകരണം പൂർത്തിയാകുമെന്നു മന്ത്രി നിതിൻ ഗഡ്കരി. അടുത്ത വർഷം ഡിസംബറിനകം ഗംഗാ ശുദ്ധീകരണ പദ്ധതികൾ പൂർത്തിയാക്കും. ഗംഗ അശുദ്ധമാക്കുന്നതിൽ മുൻ നിരയിലുള്ളത് 10 നഗരങ്ങളാണ്. ഹരിദ്വാർ, കാൺപൂർ, കൊൽക്കത്ത, അലഹബാദ്, വാരാണസി, പട്ന ഭഗൽപൂർ , ലക്നൗ, ബാദി എന്നിവയാണത്. 70 ശതമാനം മലിനീകരണവും ഈ നഗരങ്ങളിൽ നിന്നാണെന്നും ഗഡ്കരി പറഞ്ഞു.

ഗംഗാ ശുദ്ധീകരണത്തിനു സംഭാവന നൽകാൻ ജനങ്ങളോടു മന്ത്രി നിതിൻ ഗഡ്കരി ആഹ്വാനം ചെയ്തു. ഒരു കോടി ജനങ്ങളുടെ ചെറുതും വലുതുമായ സംഭാവനകൾ പ്രതീക്ഷിക്കുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവരോട് ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ അഭ്യർഥിച്ചിട്ടുണ്ട്. ദ്രവ മാലിന്യ നിർമാർജനം, ഖരമാലിന്യ നിർമാർജനം, മാലിന്യത്തിൽ നിന്നു സമ്പാദ്യം എന്നീ മൂന്നു മാർഗങ്ങളിലൂടെയാകും ശുചീകരണം നടത്തുക. ഗംഗാശുദ്ധീകരണത്തിന് ആകെ 282 പദ്ധതികൾ കൊണ്ടുവരും. പതിനഞ്ചു വർഷത്തെ പദ്ധതി നിർവഹണവും പരിപാലനവും സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.