സ്വഭാവ സർട്ടിഫിക്കറ്റ് ഇല്ലാതെ വീസ ലഭിച്ചു തുടങ്ങി

ദുബായ്∙ യുഎഇയിൽ വിദേശികൾക്കു പുതിയ തൊഴിൽ വീസ ലഭിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. ഇന്ത്യ ഉൾപ്പെടെ ഒൻപതു രാജ്യക്കാർക്കു സ്വഭാവ സർട്ടിഫിക്കറ്റ് ഇല്ലാതെ വീസ ലഭിച്ചുതുടങ്ങി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വീസാ സേവനകേന്ദ്രങ്ങളായ തസ്ഹീൽ സെന്ററുകളിലെ കംപ്യൂട്ടർ ശൃംഖലയിൽ നിന്നു  നിബന്ധനകൾ നീക്കംചെയ്തു. നേരത്തേ വീസ അപേക്ഷയോടൊപ്പം സ്വഭാവ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തു സമർപ്പിച്ചാൽ മാത്രമേ വീസ ലഭിക്കുമായിരുന്നുള്ളൂ.