Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാസയുടെ സൗരദൗത്യം ജൂലൈയിൽ

solar-disc

വാഷിങ്ടൻ∙സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ദൗത്യമായ നാസയുടെ ‘പാർക്കർ സോളർ പ്രോബ്’ ജൂലൈ 31നു വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. നാസയുടെ കരുത്തൻ വിക്ഷേപണവാഹനം ഡെൽറ്റ ഫോറാണു പ്രോബിനെ വഹിക്കുക.

പ്രോബിനു കടുത്ത ചൂടിൽ നിന്നു സംരക്ഷണം നൽകാനായി തെർമൽ പ്രൊട്ടക്‌‍ഷൻ സിസ്റ്റം (ടിപിഎസ്) ഉടൻ സ്ഥാപിക്കും. സൂര്യന്റെ  കൊറോണയിൽ നിന്നുള്ള ചൂടിനെ പ്രതിരോധിക്കുന്നതിനാണിത്.

അമേരിക്കൻ ബഹിരാകാശ വിക്ഷേപണങ്ങളുടെ ഈറ്റില്ലമായ ഫ്ലോറിഡയിലെകെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണു പ്രോബ് കുതിച്ചുയരുക. ഏഴു വർഷത്തിലധികം നീളുന്ന പദ്ധതി നക്ഷത്രരഹസ്യങ്ങളിലേക്കു വെളിച്ചം വീശുമെന്നാണു കരുതപ്പെടുന്നത്.