മൈക്രോസോഫ്റ്റിനും ഇനി കളിത്തോക്ക് മതി‌

ന്യൂയോർക്ക്∙ ഗൂഗിളിന്റെ പാത പിന്തുടർന്നു മൈക്രോസോഫ്റ്റും ‘തോക്ക്’ ഇമോജി ഉപേക്ഷിക്കുന്നു. ഇതിനു പകരമായി വെള്ളം പുറത്തേക്കു ചീറ്റുന്ന കളിത്തോക്കിന്റെ പടം നൽകാനാണു തീരുമാനം.

ആപ്പിൾ, വാട്സാപ്, സാംസങ്, ട്വിറ്റർ തുടങ്ങിയ പല കമ്പനികളും തങ്ങളുടെ സേവനങ്ങളിൽനിന്നു തോക്കിന്റെ ഇമോജി ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം ഗൂഗിളും തോക്ക് ഇമോജി ഉപേക്ഷിച്ചതോടെ മൈക്രോസോഫ്റ്റ് അധികൃതർ തീരുമാനമെടുക്കുകയായിരുന്നു.