മതസ്വാതന്ത്ര്യം വലുത്: നിക്കി ഹേലി

ന്യൂഡൽഹി∙ ജീവിക്കാനുള്ള സ്വാതന്ത്യ്രത്തോളം പ്രധാനമാണ് മതസ്വാതന്ത്യ്രവുമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ അമേരിക്കൻ അംബാസഡർ നിക്കി ഹേലി. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ നിക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശമന്ത്രി സുഷമ സ്വരാജിനെയും കണ്ട് ചർച്ച നടത്തി. പ്രതിരോധരംഗത്തെ സഹകരണവും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടവുമുൾപ്പെടെ, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പൊതുവായി പലതും ചെയ്യാനാകുമെന്ന് അവർ പറഞ്ഞു. ഹുമയൂണിന്റെ കല്ലറ സന്ദർശിച്ച നിക്കിക്കൊപ്പം ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെനത്ത് ജസ്റ്ററും ഉണ്ടായിരുന്നു. പഞ്ചാബിൽ നിന്നുള്ള സിഖ് കുടിയേറ്റ ദമ്പതികളുടെ മകളായ നിക്കി(46) ഉയർന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ്.