Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ ബന്ധത്തെപ്പറ്റി ഇന്ത്യ ആലോചിക്കണം: നിക്കി ഹാലെ

nikki നിക്കി ഹാലെ

ന്യൂഡൽഹി ∙ ഇറാനുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യ പുനരാലോചിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹാലെ ഈ അഭിപ്രായം പങ്കുവച്ചത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേരത്തെ യുഎസ് നിർദേശം നൽകിയിരുന്നു. 

‘ആരുമായാണ് വ്യാപാരം നടത്തുന്നതെന്ന് നാമെല്ലാവരും പുനരാലോചിക്കേണ്ടതുണ്ട്. ഒരു നല്ല സുഹൃത്തെന്ന നിലയിൽ, ഇത്തരത്തിലുള്ള ഒരു രാജ്യവുമായിട്ടാണോ വ്യാപാരം തുടരേണ്ടതെന്ന് ഇന്ത്യ തീരുമാനിക്കണമെന്നാണ് അഭിപ്രായം. പ്രധാനമന്ത്രി മോദിയുമായി ഞാൻ നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നു’ – നിക്കി ഹാലെ പറഞ്ഞു. ഇന്ത്യയുടെയും അസംസ്കൃത വസ്തുക്കളുടെയും ഭാവി സംരക്ഷിക്കാൻ ഇറാനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു പുനരാലോചനയ്ക്ക് ഇന്ത്യയെ യുഎസ് പ്രേരിപ്പിക്കണമെന്നാണു താൻ കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി (2+2) ചർച്ച മാറ്റിവയ്ക്കാൻ വ്യക്തമായ കാരണമുണ്ടെന്നും അതg പ്രധാനമന്ത്രി മോദിക്ക് അറിയാവുന്നതാണെന്നും നിക്കി ഹാലെ പറഞ്ഞു. ‘ചർച്ച മാറ്റിവയ്ക്കാൻ ശക്തമായ ഒരു കാരണമുണ്ട്. അത് പ്രധാനമന്ത്രി മോദിക്ക് അറിയുകയും ചെയ്യും. അധികം വൈകാതെ തന്നെ അത് ലോകം അറിയുകയും ചെയ്യും. ഇന്ത്യയുമായി അതിനു യാതൊരുവിധ ബന്ധവുമില്ല’ - ഹാലെ പറഞ്ഞു.