ഫെയ്‌‍സ്ബുക് ഹാക്ക് ചെയ്യാൻ വിഡിയോകൾ

ലണ്ടൻ∙ ഫെയ്സ്ബുക് ഹാക്ക് ചെയ്യാൻ പഠിപ്പിക്കുന്ന വിഡ‍ിയോ ട്യൂട്ടോറിയലുകൾ യൂട്യൂബിൽ സുലഭം. ഇന്ത്യക്കാരുൾപ്പെടെ 5 കോടി പേരുടെ അക്കൗണ്ടുകളിൽ കയറാൻ കഴിയുംവിധം ഹാക്കിങ് നടന്നതായി ഫെയ്സ്ബുക് തന്നെ സ്ഥിരീകരിച്ച വേളയിൽ ഇവ വ്യാപകചർച്ചയായി. കഴിഞ്ഞദിവസത്തെ ഹാക്കിങ്ങിനു സമാനമായ രീതികൾ പഠിപ്പിക്കുന്നവയാണ് ഇവ. നല്ല കാഴ്ചക്കാരുമുണ്ട്.

ഇത്തരം വിഡിയോകളെക്കുറിച്ചു പരിശോധന നടത്തിവരികയാണെന്നു ഫെയ്സ്ബുക് അധികൃതർ അറിയിച്ചു. ഇവ യൂട്യൂബിൽ നിന്നു മാറ്റുമെന്നു ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞദിവസത്തെ ആക്രമണം 4 കോടി പേരുടെ കൂടി അക്കൗണ്ടുകളെ ബാധിക്കാനിടയുണ്ടെന്നു ഫെയ്‌സ്ബുക് വൈസ് പ്രസിഡ‍ന്റ് ഗൈ റോസൻ പറഞ്ഞു.