ഫെയ്സ്ബുക്കിന് 5 ലക്ഷം പൗണ്ട് പിഴ

ലണ്ടൻ∙ കേംബ്രിജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ടുള്ള വിവരച്ചോർച്ച കേസിൽ സമൂഹമാധ്യമ ഭീമൻ ഫെയ്സ്ബുക്കിന് 5 ലക്ഷം പൗണ്ട് (നാലരക്കോടിയിലധികം രൂപ) പിഴ. മൂന്നാം പാർട്ടി ആപ്പുകൾ ഉപയോഗിച്ച് എട്ടരക്കോടിയിലധികം പേരുടെ വ്യക്തിവിവരം സൈബർ വിദഗ്ധന്മാർ ചോർത്തിയെന്നും ഇതു കേംബ്രിജ് അനലിറ്റിക്ക എന്ന ഡേറ്റ കമ്പനിയുടെ മാതൃസ്ഥാപനമായ എസ്‌സിഎൽ ഗ്രൂപ്പുമായി പങ്കുവച്ചെന്നുമാണ് വിവാദം. ബ്രിട്ടനിലെ ഇൻഫർമേഷൻ കമ്മിഷണറുടെ ഓഫിസാണു പിഴ വിധിച്ചത്.