ഇന്ത്യൻ പാസ്പോർട്ട് സേവാ പദ്ധതി ഹൂസ്റ്റണിൽ

ഹൂസ്റ്റൺ∙ ഇന്ത്യൻ പാസ്പോർട്ട് വിദേശത്ത് അതിവേഗം  ലഭ്യമാക്കുന്ന പാസ്പോർട്ട് സേവാ പ്രോജക്ട് ഹൂസ്റ്റണിലെ കോൺസുലേറ്റിൽ ആരംഭിച്ചു. ഇതോടെ 48 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് എടുക്കാനാവും. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പങ്കെടുത്ത ചടങ്ങിൽ കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം ചെയ്തു.

ന്യൂയോർക്കിൽ നേരത്തെ പദ്ധതി തുടങ്ങിയിരുന്നു. അറ്റ്ലാന്റ, ഷിക്കാഗോ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലും ഉടൻ ആരംഭിക്കും.