Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിതര്‍ക്കായി തൃപ്പൂണിത്തുറയിലും ചെങ്ങന്നൂരും പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ്

Passport

കൊച്ചി∙ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും, കേടുപാടുകള്‍ സംഭവിച്ചവര്‍ക്കുമായി തൃപ്പൂണിത്തുറ, ചെങ്ങന്നൂർ എന്നിവടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ് സംഘടിപ്പിക്കും. ശനിയാഴ്ച (സെപ്റ്റംബര്‍ 15) നടക്കുന്ന ക്യാംപില്‍ സേവനങ്ങള്‍ സൗജന്യമാണ്.

ഓണ്‍ലൈനായി സമര്‍പ്പിച്ച് അപേക്ഷയുടെ ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍(എആര്‍എന്‍) കൈപ്പറ്റിയ ശേഷം കേടുപാടുകള്‍ സംഭവിച്ച പാസ്‌പോര്‍ട്ടുമായാണ് സേവാ കേന്ദ്രത്തില്‍ എത്തേണ്ടത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള എഫ്‌ഐആറോ, ലോസ്സ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. എല്ലാ ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്കും ഇവിടെ അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447731152


 

related stories