Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ പാസ്പോര്‍ട് നഷ്ടപ്പെട്ടവർക്കും നശിച്ചവർക്കുമായി പ്രത്യേക ക്യാംപ്

Passport

കൊച്ചി∙ പ്രളയത്തിൽ പാസ്പോര്‍ട് നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തവർക്കായി സെപ്റ്റംബർ ഒന്നിന് ആലുവ, കോട്ടയം പാസ്പോര്‍ട് സേവാകേന്ദ്രങ്ങളിൽ പ്രത്യേക ക്യാംപ് സംഘടിപ്പിക്കുമെന്നു റീജനല്‍ പാസ്പോര്‍ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു. ക്യാംപുകളില്‍ പങ്കെടുക്കാന്‍  www.passportindia.gov.in അല്ലെങ്കിൽ എം പാസ്പോര്ട്ട് സേവ ആപ് മുഖേന പാസ്പോർട് പുതുക്കാൻ അപേക്ഷിക്കണം. ഫീസ് ഓണ്‍ലൈനായി അടയ്ക്കേണ്ടതില്ല.

കേടായ പാസ്പോര്‍ട്ടുമായി നേരിട്ട് ആലുവ, കോട്ടയം കേന്ദ്രങ്ങളില്‍ എത്തുക. എല്ലാ ജില്ലകളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം. ഇതിനായി റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പാസ്പോർട് ഓഫിസായി ആർപിഒ, കൊച്ചിൻ തിരഞ്ഞെടുക്കണം. പാസ്പോർട് നഷ്ടപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇതിന്റെ   രേഖ ഹാജരാക്കണം. മറ്റു രേഖകള്‍ ആവശ്യമില്ല. പഴയ കേടായ പാസ്പോർട്ടിലെ വീസ സാധുവായിരിക്കും. യാത്ര ചെയ്യുന്നവര്‍ രണ്ടു പാസ്പോർട്ടും കൈവശം വയ്ക്കുക. സംശയങ്ങൾക്കു വിളിക്കാനും വാട്സാപ്പ് ചെയ്യാനുമുള്ള നമ്പർ – 9447731152.

related stories