Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുന്നാൾ രുചിയിൽ മട്ടൺ കുറുമയും അരിപ്പത്തിരിയും

മലബാറിലങ്ങോളമിങ്ങോളം  എണ്ണിയാൽതീരാത്തത്ര പത്തിരിക്കൂട്ടുകളുണ്ട്. ഇത്തിരി കട്ടിയിൽ പരത്തി വറുത്തുകോരിയെടുക്കുന്ന പൊരിച്ച പത്തിരി മുതൽ നയിസ് പത്തിരി, നെയ് പത്തിരി, ഇറച്ചി പത്തിരി, ചട്ടി പത്തിരി, പെട്ടി പത്തിരി, അതിശയ പത്തിരി, അടുക്കു പത്തിരി, മീൻ പത്തിരി, കിണ്ണപ്പത്തിരി തുടങ്ങി നീണ്ടുനീണ്ടങ്ങനെ പോവും കഥ...മട്ടൻകുറുമയ്ക്കൊപ്പമൊരു അരിപ്പത്തിരിയായലോ?

മട്ടൺ കുറുമയും അരിപ്പത്തിരിയും

മട്ടൺ - 500 ഗ്രാം
അരിപ്പൊടി - 250 ഗ്രാം
തേങ്ങാപ്പാൽ - 150 മില്ലി
സവാള - 3 എണ്ണം
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2 എണ്ണം
തക്കാളി - 2 എണ്ണം
പെരുംജീകരം പൊടിച്ചത് - 1 ടീസ്പൂൺ
മുളക് പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

മട്ടൺ കുറുമ തയാറാക്കാൻ

സവാള, ജിഞ്ചർ ഗാർലിക് പേസ്റ്റ്, തക്കാളി, പച്ചമുളക്, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, മല്ലിപ്പൊടി, കുരുമുളക് പൊടി, പെരുംജീരകം, ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് മട്ടൺ ചേർത്ത് അൽപ്പം വെള്ളവുമൊഴിച്ച ശേഷം വേവിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പിലയും തേങ്ങാപ്പാലും ചേർത്ത് തിളപ്പിക്കണം.

അരിപ്പത്തിരി തയാറാക്കാൻ

ചൂട് വെള്ളത്തിലേക്ക് ഉപ്പും അരിപ്പൊടിയും ചേർത്തിളക്കിയ ശേഷം പരത്തി ചുട്ടെടുക്കുക.