തേനൂറുന്നൊരു ക്ലാസിക് പാന്‍ കേക്ക്

രുചിയുള്ളൊരു പാൻ കേക്ക് തയാറാക്കിയാലോ? മുട്ടയും ബട്ടറും ധാന്യപ്പൊടിയും ചേർന്നൊരു  ക്ലാസിക് പാൻ കേക്ക്. തേനും പഴങ്ങളും ഒരൽപം ഐസ്ക്രീമും  ചേർത്ത് കഴിച്ചാൽ കിടു കോംമ്പോയാണ്.

പാചകരീതി

മൈദ – 250 ഗ്രാം
മുട്ട – 2
പഞ്ചസാര – 1 കപ്പ്
ബട്ടർ ഉരുക്കിയത് – 25 ഗ്രാം
പാൽ – 100 മില്ലി ലിറ്റർ
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
വനില എസൻസ് – 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

പാചകരീതി

കോഴിമുട്ടയുടെ മഞ്ഞയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം അതിലേക്ക് ഉരുക്കിയ ബട്ടര്‍, പാല്‍, വനില എസന്‍സ്, മൈദ, ഉപ്പ്, ബേക്കിങ് പൗഡര്‍ എന്നിവ ഇടുക. നന്നായി ഇളക്കി മിശ്രിതമാക്കിയ ശേഷം മറ്റൊരു പാത്രത്തില്‍ മുട്ടയുടെ വെള്ള പതപ്പിച്ചെടുത്ത് ഇതിലേക്ക് ചേര്‍ക്കുക. പരന്ന പാനില്‍ ഒഴിച്ച് ബട്ടര്‍ ചേര്‍ത്ത് ചുട്ടെടുക്കുക. ഐസ്‌ക്രീം, ഫ്രൂട്ട് സലാഡ്, തേന്‍ എന്നിവ ചേര്‍ത്ത് കഴിക്കാം.