രുചികരമായൊരു ചിക്കന്‍ ക്വസഡില

രുചികരവും വ്യത്യസ്തവുമായൊരു ചിക്കന്‍ ക്വസഡില കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാകും.

മൈദ – 250 ഗ്രാം
ഉപ്പ് – 1 ടീസ്പൂണ്‍
ബേക്കിംഗ് സോഡാ – 1 ടീസ്പൂണ്‍
പാൽ – 50 മില്ലി
എണ്ണ – ആവശ്യത്തിന്

ചിക്കന്‍ ബ്രെസ്‌റ് – 1
ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്
സവോള – 1
തക്കാളി –1
ബാര്‍ബിക്യു സോസ് – 1 ടീസ്പൂൺ
മോസറല്ല ചീസ്, ചെഡാര്‍ ചീസ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ഒരു പാത്രത്തില്‍ 250 ഗ്രാം മൈദ, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡാ, 50 മില്ലി പാല് , ആവശ്യത്തിന് എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ഉരുളകളാക്കിയെടുത്തു പരത്തി ചുട്ടെടുത്തു മാറ്റിവയ്ക്കുക.

∙ ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണയൊഴിച്ച് ഒരു ചിക്കന്‍ ബ്രെസ്‌റ് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചു മാറ്റി വയ്ക്കുക. അതേ പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് ഒരു സവാള അരിഞ്ഞത്, ഒരു തക്കാളി അരിഞ്ഞത്, ഒരു ടീസ്പൂണ്‍ ബാര്‍ബിക്യു സോസ് എന്നിവ ചേര്‍ത്തിളക്കി നേരത്തെ വേവിച്ചുവച്ച ചിക്കന്‍ ചീന്തുകളാക്കി ഇതിനോട് യോജിപ്പിക്കുക. നേരത്തെ ചുട്ടുമാറ്റിവച്ചിരുന്ന പത്തിരിയില്‍ ഈ മിശ്രിതം  നിരത്തുക. അതിനു മുകളില്‍ അൽപം മോസറല്ല ചീസും ചെഡാര്‍ ചീസും വിതറിയതിനു ശേഷം മടക്കി ഒരു ഗ്രില്ലിങ്ങ് പാനില്‍ ചുട്ടെടുക്കുക. ഗ്രില്‍ ചെയ്തതിനു ശേഷം ഇത് കഷ്ണങ്ങളാക്കി മുറിച്ച് കഴിയ്്ക്കാം.