Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ തയാറാക്കാവുന്നൊരു ഫ്രൈഡ് ചിക്കന്‍

രുചി നിറഞ്ഞൊരു ചിക്കൻ ഫ്രൈ തയാറാക്കിയാലോ? കിടിലൻ രുചിക്കൂട്ട് പരിചയപ്പെടാം.

ചിക്കൻ – 6 കഷ്ണങ്ങൾ
കല്ലുപ്പ് – 1 ടീസ്പൂൺ
കുരുമുളകുപൊടി – ആവശ്യത്തിന്
തൈര് – 1 കപ്പ്
പാപ്രിക പൗഡര്‍ – 1 ടേബിൾ സ്പൂൺ
മൈദ – 2 കപ്പ്
പാപ്രിക പൗഡര്‍ – 1 ടീസ്പൂൺ
ഒനിയൻ പൗഡർ – 1 ടീസ്പൂൺ
ഗാർളിക് പൗഡർ – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ചിക്കന്‍ എടുത്ത് ഒരു ടീസ്പൂണ്‍ കല്ലുപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി, ഒരു കപ്പ് ബട്ടര്‍ മില്‍ക്ക്, ഒരു ടേബിള്‍സ്പൂണ്‍ പാപ്രിക പൗഡര്‍, എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് 5 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. 

മറ്റൊരു പാത്രത്തില്‍ രണ്ടു കപ്പ് മൈദമാവെടുത്ത് ഒരു ടീസ്പൂണ്‍ പാപ്രിക പൗഡര്‍, ഒരു ടീസ്പൂണ്‍ ഒനിയന്‍ പൗഡര്‍, ഒരു ടീസ്പൂണ്‍ ഗാര്‍ലിക് പൗഡര്‍, ഒരു ടീസ്പൂണ്‍ ഉപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ചിരുന്ന ചിക്കന്‍ പുറത്തെടുത്ത് തയാറാക്കിവച്ചിരിക്കുന്ന മിശ്രിതത്തില്‍ നന്നായി പൊതിഞ്ഞെടുത്തശേഷം അരിപ്പയില്‍ വച്ച് തണുത്ത വെള്ളത്തില്‍ മുക്കിയെടുക്കുക. വീണ്ടും ഈ ചിക്കന്‍ കഷ്ണങ്ങൾ മിശ്രിതത്തില്‍ പൊതിഞ്ഞെടുത്ത് തിളച്ച എണ്ണയില്‍ 20-25 മിനിറ്റ് വറുത്തെടുത്ത് ചൂടോടെ വിളംബാം.

homemade-fried-chicken