സ്വാദിഷ്ടമായ മീറ്റ് എംപനാഡാസ്

രുചികരമായൊരു വിഭവമാണ് മീറ്റ് എംപനാഡാസ്. പൊടിയായി അരിഞ്ഞ ആട്ടിറച്ചികൊണ്ട് തയാറാക്കുന്ന മസാലക്കൂട്ട് നിറച്ച് ബേക്ക് ചെയ്തെടുക്കുന്ന പലഹാരം. 

ചേരുവകൾ

മൈദ –2 കപ്പ്
സ്പൂൺ – 1 ടേബിൾ സ്പൂൺ
ബട്ടർ – 50 ഗ്രാം
മുട്ട – 1

സവോള – 1
അരിഞ്ഞ ആട്ടിറച്ചി – 200 ഗ്രാം
സ്പ്രിങ്ങ് ഒനിയൻ – 1 കപ്പ്
തൈം ഇല – കാൽ കപ്പ്
ഉപ്പ് – 1 ടീസ്പൂൺ
പാപ്രിക പൗഡർ – 1 ടേബിൾ സ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺ
ഉണക്കമുന്തിരി – അര കപ്പ്
ആൽമണ്ട് (വറുത്തത്) – അര കപ്പ്
ബ്രൗൺ ഷുഗർ – 1 ടേബിൾ സ്പൂൺ
ഓറഞ്ച് ജ്യൂസ് – 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 2 കപ്പ് മൈദ എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, 50 ഗ്രാം ബട്ടര്‍ എന്നിവ ചേര്‍ത്ത് കുഴക്കുക. അതിലേക്കു ഒരു മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി കുഴച്ചു മാറ്റി വയ്ക്കുക. 

ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ ഒരു കപ്പ് സവാള, 200 ഗ്രാം  അരിഞ്ഞ ആട്ടിറച്ചി, ഒരു കപ്പ് അരിഞ്ഞ സ്പ്രിങ്ങ് ഒനിയന്‍, കാല്‍ കപ്പ് തൈം ഇല അരിഞ്ഞത,്  ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു ടേബിള്‍സ്പൂണ്‍ പാപ്രിക പൗഡര്‍, ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, അര കപ്പ് ഉണക്കമുന്തിരി,അര കപ്പ് വറുത്തെടുത്ത ആൽമണ്ട്, ഒരു ടേബിള്‍സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍, ഒരു കപ്പ് ഓറഞ്ച് ജ്യൂസ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക.

കുഴച്ചു വച്ചിരുന്ന മാവ് പരത്തി വൃത്താകൃതിയില്‍ മുറിച്ചെടുക്കുക. അതിലേക്കു മുന്‍പ് ഉണ്ടാക്കി വച്ച മിശ്രിതം വച്ച് മടക്കി ഓവന്‍ ട്രേയില്‍ വയ്ക്കുക. ഓരോന്നിനും മുകളില്‍ മുട്ട പുരട്ടിയതിനുശേഷം ഓവനില്‍ വച്ച് 200 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ബെയ്ക്ക് ചെയ്‌തെടുത്ത് കഴിക്കാവുന്നതാണ്.