റസ്റ്ററന്റ് രുചിയിൽ ബഫലോ ചിക്കൻ വിംഗ്സ്

പൊരിച്ചെടുത്ത ചിക്കൻ വിംഗ്സ് സ്പൈസി സോസിനൊപ്പം കഴിച്ചാൽ രുചികൂടും. 

ചേരുവകൾ
ചിക്കൻ വിംഗ്സ് – 300 ഗ്രാം
മൈദ – 1 കപ്പ്
ഒനിയൻ പൗഡർ – ഒരു ടേബിൾ സ്പൂൺ
ഗാർലിക് പൗഡർ – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ഒരു ടീസ്പൂൺ
കുരുമുളകു പൊടി – ആവശ്യത്തിന്

ബട്ടർ – 50 ഗ്രാം ഹോട്ട് സോസ് – ഒരു കപ്പ്
പാപ്രിക്ക പൗഡർ – ഒരു ടീസ്പൂൺ
ഗാർലിക് പൗഡർ – ഒരു ടീസ്പൂൺ
പഞ്ചസാര – ഒരു ടീസ്പൂൺ
കുരുമുളകുപൊടി – ആവശ്യത്തിന്വൈറ്റ് വിനഗർ – ഒരു ടേബിൾ സ്പൂൺ

പാചകരീതി

ചിക്കൻ വിംഗ്സ് ഒരു പാത്രത്തിലെടുത്ത് അതിലേക്ക് ഒരു കപ്പ് മൈദ, ഒരു ടേബിൾ സ്പൂൺ ഒനിയൻ പൗഡർ, ഒരു ടേബിൾ സ്പൂൺ ഗാർലിക് പൗഡർ, ഒരു ടീസ്പൂൺ ഉപ്പ്, ആവശ്യത്തിനു കുരുമുളകു പൊടി എന്നിവ ചേർത്തു നന്നായി കുഴച്ചു തിളച്ച എണ്ണയിൽ വറുത്തെടുക്കുക.

മറ്റൊരു പാനിൽ 50 ഗ്രാം ബട്ടർ ചൂടാക്കി അതിലേക്ക് ഒരു കപ്പ് ഹോട്ട് സോസ്, ഒരു ടീസ്പൂൺ പാപ്രിക്ക പൗഡർ, ഒരു ടീസ്പൂൺ ഗാർലിക് പൗഡർ, ഒരു ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ വൈറ്റ് വിനഗർ എന്നിവ ചേർത്ത് ഇളക്കി സോസ് തയാറാക്കുക. മറ്റൊരു പാത്രത്തിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ഇട്ട് അതിൽ മുൻപുണ്ടാക്കിയ സോസ് ഒഴിച്ച് നന്നായി യോജിപ്പിച്ച് വിളമ്പാം.