ആഫ്രിക്കൻ രുചിയിൽ ചിക്കൻ പെറി പെറി

ചിക്കൻ കൂടുതൽ രുചികരമായി പാകപ്പെടുത്തിയെടുത്താൽ ആർക്കാണ് ഇഷ്ടമില്ലാത്തത്. സൗത്ത് ആഫ്രിക്കയിലാണ് ചിക്കൻ പെറി പെറി ആദ്യമായി പരീക്ഷിച്ചത്. അവിടെ നിന്നും പോർച്ചുഗല്ലിലേക്ക് എത്തി അതിനാൽ തന്നെ പോർച്ചുഗീസ് ചിക്കൻ എന്നും ഇത് അറിയപ്പെടുന്നു.

ചേരുവകൾ

ചിക്കൻ – 750 ഗ്രാം
ചുവന്ന മുളക് – 6
വെളുത്തുള്ളി – 15
ചില്ലി ഫ്ളേക്സ് – 1 ടീസ്പൂൺ
പാപ്രിക്ക പൗഡർ – 1 ടീസ്പൂൺ
കല്ലുപ്പ് – 1 ടീസ്പൂൺ
നാരങ്ങ – 1
ഒലിവ് ഓയിൽ – ആവശ്യത്തിന്
കറുവയില – 1
ചാർക്കോൾ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആറു ചുവന്ന മുളക് അരച്ചെടുത്ത് അതിലേക്ക് 15 വെളുത്തുള്ളിയും 1 ടീസ്്പൂൺ ചില്ലി ഫ്്ളേക്സും ഒരു ടീസ്പൂൺ പാപ്രിക്ക പൗഡറും ഒരു ടീസ്പൂൺ കല്ലുപ്പും ഒരു നാരങ്ങയുടെ നീരും ആവശ്യത്തിന് ഒലിവ്് ഓയിലും ഒരു കറുവയിലയും ഇട്ട് നന്നായി അരച്ചെടുക്കുക. മറ്റൊരു ബൗളിൽ 750 ഗ്രാം ചിക്കനെടുത്ത് അരച്ചെടുച്ച മിശ്രിതം ചിക്കനിൽ പുരട്ടുക. ഇതിലേക്ക് ഒരു ചെറിയ പാത്രത്തിൽ ചൂടാക്കിയ കരി വെച്ചതിനു ശേഷം കരിയുടെ മുകളിൽ എണ്ണയൊഴിച്ച് അടച്ചു മാറ്റി വെക്കുക. ഒരു മണിക്കൂറിനു ശേഷം ഈ ചിക്കനെടുത്ത് എണ്ണ ഉപയോഗിക്കാതെ ഗ്രിൽ ചെയ്തെടുക്കുക. എല്ലാ വശങ്ങളും വേവിച്ചതിനു ശേഷം ചൂടോടെ വിളമ്പാം.