മധുരക്കിഴങ്ങ് കണ്ണിന് ഉത്തമം

മധുരക്കിഴങ്ങിൽ ഫൈബറിന്റെ സാന്നിധ്യം സാധാരണ കിഴങ്ങുകളിലുള്ളതിന്റെ രണ്ടിരട്ടടി കൂടുലുണ്ട്. ബീറ്റ കരോട്ടിൻ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, ആന്റി ഓക്സിഡന്റ് വൈറ്റമിനുകൾ തുടങ്ങിയവ രോഗങ്ങളെ പ്രതിരോധിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ബീറ്റ കരോട്ടിൻ കാഴ്ചനാശത്തെ തടയുന്നു. അകക്കാമ്പ് ഓറഞ്ചുനിറത്തിലുള്ള മധുരക്കിഴങ്ങാണു കണ്ണിന്റെ ആരോഗ്യസംരക്ഷണത്തിന് ഉത്തമം. വെള്ള, മഞ്ഞ, വയലറ്റ് നിറങ്ങളിലുള്ളവയും വേണ്ടുവോളം ഉപയോഗിക്കാം. 

ഇതിലടങ്ങിയിരിക്കുന്ന ബി6 വൈറ്റമിൻ ഹോമോ സിസ്റ്റീനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. രക്തക്കുഴലുകളുടെ കനം കൂടുന്നതിനു കാരണമാണ് ഹോമോ സിസ്റ്റീൻ. രക്തക്കുഴലുകളുടെ ഭിത്തി ഫ്ളക്സിബിളാകാൻ വൈറ്റമിൻ ബി6 സഹായിക്കും.  സൂര്യപ്രകാശത്തിൽ വളരുന്ന കൂൺ ആണെങ്കിൽ ഇതിൽ വൈറ്റമിൻ ഡി ഉണ്ടായിരിക്കും.