ചെറുമധുരത്തിലൊരു മുന്തിരിങ്ങാ പച്ചടി

പച്ചടി മധുരമില്ലാതെ എന്ത് ഓണസദ്യ? മുന്തിരിങ്ങാ പച്ചടിയുടെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം.

1. പച്ചനിറമുള്ള പുളിയില്ലാത്ത ചെറിയ മുന്തിരിങ്ങ – രണ്ടു കപ്പ്
2. പുളിയില്ലാത്ത കട്ടത്തൈര് – ഒരു കപ്പ്
പഞ്ചസാര – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. നെല്ലെണ്ണ – ഒരു ചെറിയ സ്പൂൺ
4. ഉണക്കമുളക് – 4
ഉണക്കമല്ലി – ഒരു വലിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചൂടായ നല്ലെണ്ണയിൽ നാലാമത്തെ ചേരുവകൾ മൂപ്പിച്ചു പൊടിക്കുക.

∙രണ്ടാമത്തെ ചേരുവകൾ ഒന്നിച്ചു ചേർത്തിളക്കി ഒരു കണ്ണാടിപ്പാത്രത്തിൽ ഒഴിക്കുക.

∙മീതെ മുന്തിരിങ്ങാ പല ഭാഗത്തായി ഇടുക. കഴിക്കുന്നതിനു തൊട്ടുമുൻപ്, തയാറാക്കിവച്ചിരിക്കുന്ന മാസലപ്പൊടികളും മല്ലിയില അരിഞ്ഞതും മീതെ തൂകുക.