Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും വിലകൂടിയ അഞ്ച് ഭക്ഷണങ്ങൾ

expensive-food

കുങ്കുമപ്പ‍ൂവാണ് ഏറ്റവും വിലയേറിയ രുചിച്ചേരുവ എന്നു നമ്മൾ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഒറ്റ ക്ലിക്കിൽ അറിവുകളുടെ വലിയ ലോകത്തേക്കുള്ള ജാലകം തുറന്നു കിട്ടിയപ്പോൾ അതിലും എത്രയോ വിലയുള്ള വിഭവങ്ങളുണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞു. ഇതാ ചില വില കൂടിയ ഭക്ഷണവിശേഷങ്ങൾ,

ജപ്പാനിൽ ഉള്ള മാറ്റ്സുറ്റാക്കേ മഷ്റൂമിനെ കൂണുകളുടെ ലോകത്തെ വിലയേറിയ താരമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ഒരു കിലോയ്ക്ക് ഏകദേശം 600ഡോളറാണ് വില. ഇവ കൃഷി ചെയ്തെടുക്കാവുന്നവയല്ല. പ്രാണികളുടെ ശല്യവും വളരാൻ വേണ്ട പരിതസ്ഥി ഇല്ലായ്മയും ഇവയുടെ നിലനിൽപിന് ഭീഷണികളാണ്.

matsutake മാറ്റ്സുറ്റാക്കേ മഷ്റൂം

കോപി ലുവാക് കോഫിക്ക് ഒരു കിലോയ്ക്ക് ഏകദേശം 250–1200 ഡോളർ വരെ വില വരും. ഇന്തോനീഷ്യ, ഫിലിപ്പൈൻസ്, സൗത്ത് ഇന്ത്യ എന്നിവിടങ്ങളില‍ാണ് ഇതിന്റെ ഉല്പാദനം നടക്കുന്നത്.

x-default കോപി ലുവാക് കോഫി

ക‍ുത്തനെയുള്ള പാറകളിൽ കൂടു കൂട്ടുന്ന സ്വാളോ പക്ഷിയുടെ കൂടു കൊണ്ടുണ്ടാക്കുന്ന ചൈനീസ് സൂപ്പാണ് മറ്റൊരു വിഭവം. ഉമിനീരു കൊണ്ടു മാത്രമാണ് ഇവ കൂടുണ്ടാക്കുക. കൂട് കൈക്കലാക്കുന്നതിലെ പ്രയാസമാണ് ഈ വിഭവത്തെ ഇത്രയേറെ വിലയേറിയതാക്കുന്നത്. കിലോയ്ക്ക് ഏകദേശം 3000 ഡോളർ വരും.

nest സ്വാളോ പക്ഷിയുടെ കൂട്

ഒരു തരം ഫംഗസാണ് വൈറ്റ് ട്രഫിൾസ്. മണ്ണിനടിയിൽ വളരുന്ന ഇവയെ കണ്ടുപ‍ിടിക്കാൻ പ്രത്യേക പരിശീലനം നേടിയ നായകളുടെ സഹായം ആവശ്യമാണ്. ഫ്രാൻസിൽ കാണപ്പെടുന്ന തീക്ഷ്ണ ഗന്ധമുള്ള ഈ ഫംഗസുകൾക്ക് കിലോയ്ക്ക് 2100ഡോളർ വില വരും .

white-truffles വൈറ്റ് ട്രഫിൾസ്

ജപ്പാനിൽ ബിയറും പ്രത്യേക മസാജും നൽകി ക്ലാസ്സിക്കൽ മ്യൂസിക് കേൾപ്പിച്ചു വളർത്തിയെടുക്കുന്ന വാഗ്യുബുൾ കാഫ്സ് എന്ന മാടുകളുടെ ഇറച്ചി കൊണ്ടുള്ള വാഗ്യു സ്റ്റെയ്ക്സ് ആണ് മറ്റൊരു വിഭവം. വെണ്ണ പോലെ മൃദുവായ ഇറച്ചിയും കൊതിപ്പിക്കുന്ന മണവുമാണ് ഇതിന്റെ പ്രത്യേകത. കിലോയ്ക്ക് 450 ഡോളർ വില വരും. 

wagu-stakes വാഗ്യു സ്റ്റെയ്ക്സ്