എന്താണ് കേക്ക് മിക്സിങ് സെറിമണി?

ക്രിസ്മസിന് മുന്നോടിയായി പ്രമുഖ ഹോട്ടലുകളിലെല്ലാം കേക്കുണ്ടാക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങി. കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലുകളിലും ഇപ്പോള്‍ കേക്ക് മിക്സിങ്ങിന്റെ കാലമാണ്. ക്രിസ്മസ് കാലത്തേക്കുള്ള മധുരം എന്നതിലപ്പുറം പുതുബിസിനസുകളിലേക്കും പുത്തന്‍ സാധ്യതകളിലേക്കുമൊക്കെ ഒരു തുടക്കമാകാന്‍ അല്‍പം മധുരത്തിന് കഴിയുമെന്നതിനാൽ കേക്ക് മിക്സിങ് ഇവിടെ വലിയ ആഘോഷമാണ്.

ലോകത്തെമ്പാടും ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്തുമസ്.  ഇതിനെ തുടർന്ന് പുതുവർഷം...ഈ ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് കേക്ക്. സാധാരണയായി ക്രിസ്തുമസ് കേക്ക് എന്നതുകൊണ് ഉദ്ദേശിക്കുന്നത് പ്ലം കൊണ്ട് നിർമ്മിച്ചത് ആണ്.

ക്രിസ്മസ്– പുതുവർഷ വരവറിയിക്കുന്ന ആഘോഷമാണ് കേക്ക് മിക്സിങ്, പഴയ കാലഘട്ടങ്ങളിൽ പ്രത്യേകിച്ചും യുറോപ്യൻ രാജ്യങ്ങളിൽ പ്ലം കേക്ക് നിർമ്മിക്കുവാൻ ആവശ്യമായ ഉണക്കപ്പഴങ്ങൾ പ്രാർത്ഥനയോടും അർപ്പണത്തോടും ആഘോഷപൂർവ്വം യോജിപ്പിച്ച് വായുസമ്പർക്കമില്ലാത്ത ഭരണിയിലാക്കി സൂക്ഷിച്ചു വരുന്നു. 

കേക്ക് മിക്സിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്ലം കേക്ക് നിർമ്മിക്കുവാൻ ആവശ്യമായ പഴവർഗ്ഗങ്ങൾ, വിവിധയിനം കിസ്മിസുകൾ, ഈത്തപ്പഴം, പൈനാപ്പിൾ, പിൽ, അത്തിപ്പഴം...ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്നു. ഈ പഴങ്ങൾ ചേർത്താണ് കേക്ക് നിർമിക്കുന്നത്.