അരക്കിലോ ചക്കയ്ക്ക് വില 400!

മരച്ചീനി മലയാള നാട്ടിലെത്തും മുമ്പ് നമ്മുടെ വിശപ്പടക്കിയിരുന്ന ചക്കപ്പുഴുക്ക്, മലയാളികൾ വേണ്ട വില കൊടുക്കന്നില്ലെങ്കിലും മറുനാട്ടിലെ താരമായി മാറുകയാണിപ്പോൾ.

കാര്യം പറഞ്ഞാൽ കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക,  ബ്രിട്ടനിൽ സസ്യാഹാര പ്രേമികൾക്കു ബീഫിനും പോർക്കിനും പകരം ചക്കയാണ് താരം. പാചകം ചെയ്തു കഴിഞ്ഞാൽ പോർക്കിനും ബീഫിനും പകരം നിൽക്കുമെന്നാണ് ബ്രിട്ടീഷുകാർ പറയുന്നത്. 

സസ്യാഹാര പ്രേമികളുടെ പ്രധാന ഭക്ഷ്യ വസ്തുക്കളിലൊന്നായി ചക്ക മാറുന്നെന്നാണു റിപ്പോർട്ടുകൾ. വലിയ സൂപ്പർമാർക്കറ്റുകളിൽ കാനുകളിലും മറ്റും ശീതീകരിച്ച നിലയിലാണ് ഇവയുടെ വിപണനം.

4.79 യൂറോ (ഏകദേശം 400 രൂപ) യ്ക്കാണു ചക്ക പാഴ്സലുകളുടെ വിൽപ്പനം. അര കിലോ ചക്കയ്ക്ക് യു.എസിൽ 150 രൂപയോളമാണു വില. ഫ്രാൻസിൽ ഇത്രയും ചക്കയ്ക്ക് 400 രൂപയോളമാകും.