നാടൻ ചിക്കൻ വിന്താലു തയാറാക്കാം

ചിക്കൻ വിന്താലു നാടൻ രീതിയിൽ തയാറാക്കിയാലോ?

കോഴി -1
സവാള -2 എണ്ണം
ഇഞ്ചി -വലിയ കഷണം
വെളുത്തുള്ളി - 5 അലി
പട്ട - ചെറിയ ഒരു കഷ്‌ണം
ഗ്രാമ്പു - 2എണ്ണം
ഏലക്ക -2എണ്ണം
കടുക്‌ -1 ടീസ്‌പൂൺ
മല്ലി -2 ടീസ്‌പൂൺ
കശ്മീരി മുളകുപൊടി -2 ടീസ്‌പൂൺ
കുരുമുളക് -1 ടീസ്‌പൂൺ
തക്കാളി -1
പഞ്ചസാര -2 ടീസ്‌പൂൺ
വിനാഗിരി -2 ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
മുരിങ്ങത്തൊലി ഉണ്ടെങ്കിൽ ഒരു ചെറിയ കഷണം

പാചകരീതി

∙ കോഴിയിൽ ഉപ്പു ചേർത്തു അര മണിക്കൂർ വയ്ക്കുക

∙ചട്ടിയിൽ എണ്ണ കുറച്ചൊഴിച്ച് അതിൽ പട്ട, ഗ്രാമ്പു, ഏലയ്ക്ക, മല്ലി എന്നിവ ഇട്ടു മൂപ്പിക്കുക

∙ തക്കാളി വെള്ളം ഇട്ട് തിളപ്പിച്ചു അതിന്റെ തൊലി കളഞ്ഞു നന്നായി അരച്ച് എടുക്കുക

∙ എണ്ണയിൽ മൂപ്പിച്ച ഇഞ്ചിയും വെളുത്തുള്ളിയും കടുക്‌, മുരിങ്ങത്തൊലി, കശ്മീരി മുളകുപൊടി , വിനാഗിരി എന്നിവ ചേർത്ത് നല്ല മഷി പോലെ അരച്ചെടുക്കുക.

∙ ഒരു മൺ ചട്ടി അടുപ്പിൽ വച്ച് അതിൽ എണ്ണ ഒഴിച്ച് സവാള നല്ല ഗോൾഡൺ നിറം ആകും വരെ വഴറ്റുക ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന അരപ്പു ചേർത്തു നല്ലപോലെ മൂപ്പിക്കുക.ഉപ്പു ചേർക്കുക (അരപ്പിന്റെ പച്ച മണം ശരിക്കും മാറണം) നന്നായി വഴന്ന് കഴിഞ്ഞാൽ തക്കാളി പേസ്റ്റ് ചേർത്ത് വീണ്ടും വഴറ്റുക.

∙ ഇതിലേക്ക് പഞ്ചസാര ചേർത്തു ഇളകി കോഴി ചേർക്കുക അടച്ചു വച്ച് ഒരു 20 മിനിറ്റു വേവിക്കുക.

∙ നല്ല എരിവും മധുരവും പുളിയും ഇടകലർന്ന നാടൻ വിന്താലു തയ്യാർ