Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ ഉള്ളികൊണ്ടൊരു പ്രഥമൻ

എം. അജീഷ്
small-onion

ചെറിയ ഉള്ളികൊണ്ടൊരു പ്രഥമൻ തയാറാക്കിയാലോ? വ്യത്യസ്തമായൊരു രുചിയനുഭവമാണിത്.

ചേരുവകൾ

ചെറിയ ഉള്ളി - 300 ഗ്രാം
പൊടിച്ച ശർക്കര(വെല്ലം) - 1 1/2 കപ്പ്
തേങ്ങാപ്പാൽ - 2 തേങ്ങയിൽ നിന്ന്
നെയ്യിൽ വറുത്ത തേങ്ങ കൊത്ത് - 2 ടേബിൾ സ്പൂൺ
ഉണങ്ങിയ ഇഞ്ചി പൊടി -1/4 ടീസ്പൂൺ
ഏലം പൊടി - 1/4 ടീസ്പൂൺ
നെയ്യ് - 4 ടേബിൾ സ്പൂൺ
കശുവണ്ടി – 20 ഗ്രാം
ഉണക്കമുന്തിരി – 20 ഗ്രാം
സപ്പോട്ട - 400ഗ്രാം

തയ്യാറാക്കുന്ന വിധം


∙ മതിയായ വെള്ളം ചേർത്ത് ഉള്ളി പ്രഷർകുക്കറിൽ രണ്ടു വിസിലുവരെ വേവിച്ചെടുക്കുക.

∙ വെള്ളം ഊറ്റിയിടുക.

∙കട്ടിയുള്ള ഒരു പാത്രത്തിൽ ശർക്കര ഉരുക്കുക.

∙ ചെറിയ ഉള്ളി, സപ്പോട്ട എന്നിവ നന്നായി ഇളക്കുക, കുറഞ്ഞ തീയിൽ തേങ്ങാപ്പാൽ (2 തേങ്ങയുടെ) ചേർക്കുക.

∙ ഇതിന്റെ കൂടെ തേങ്ങാപ്പാൽ(1 തേങ്ങയുടെ) ചേർക്കുക 5 മിനിറ്റ് ഇളക്കുക, തീ ഓഫ് ചെയ്യുക.

∙ ഇഞ്ചിപ്പൊടി, ഏലയ്ക്ക ഇവ ചേർക്കുക

∙ വറുത്ത കിസ്മിസ്, തേങ്ങാക്കൊത്ത്, കശുവണ്ടി എന്നിവ ചേർത്ത് വിളമ്പാം.