മധുരിക്കുന്നൊരു മൈസൂർ പാക്

മധുരപ്രിയർക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് മൈസൂർ പാക്. സംസ്കൃതത്തിൽ പാക് എന്നാൽ മധുരംഎന്നാണ് അർത്ഥം. മൈസൂർ പാക് രുചി വീട്ടിൽ തയാറാക്കാം.

ചേരുവകൾ

കടലമാവ് – 1 കപ്പ്
പഞ്ചസാര – 2 കപ്പ്
നെയ്യ് – 1 കപ്പ്
വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം

കടലമാവ് കുറച്ച് നെയ്യൊഴിച്ച് വറുത്തെടുക്കുക. ഇളം ബ്രൗൺ നിറം ആകണം.

പഞ്ചസാര വെള്ളം ചേർത്ത് തിളപ്പിച്ച് പാനി ആക്കുക. നൂൽ പരുവം ആകണം. ഇതിലേക്ക് വറുത്ത കടലമാവ് ചേർക്കുക. തുടരെ ഇളക്കണം. ബാക്കി ഉള്ള നെയ്യും ഇതിലേക്ക് ചേർക്കുക. പാത്രത്തിൽ നിന്നും എണ്ണ വിട്ടുവരുന്നത് വരെ ഇളക്കണം.

നെയ്യ് പുരട്ടിയ ഒരു പരന്ന പ്ലേറ്റിലേക്ക് ഇത് ഒഴിച്ച് നിരത്തണം. ചെറു ചൂടിൽ ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കുക.