ചായയ്ക്കൊപ്പം രുചിക്കാം മസാല ബോണ്ട

ചെറുചൂടോടെ മസാല ബോണ്ട തയാറാക്കി കഴിച്ചിട്ടുണ്ടോ?. മസാല രുചിയിൽ എണ്ണയിൽ മൊരിച്ചെടുത്ത പലഹാരം ചായക്കൊപ്പം കഴിക്കാൻ രുചികരമാണ്.

ആവശ്യമുള്ള സാധനങ്ങൾ

1. കടലമാവ്
അരിമാവ്
മുളകുപൊടി
കായം പൊടി
ഉപ്പ്‌ – ആവശ്യത്തിന്

2. ഉരുളകിഴങ്ങ്
സവോള
പച്ചമുളക്
ഇഞ്ചി
മഞ്ഞൾപൊടി
കടുക്
കറിവേപ്പില
മല്ലിയില
ഉപ്പ്‌ ആവശ്യത്തിനു
സൺഫ്ലവർ ഓയിൽ

തയാറാക്കുന്ന വിധം :-

ആദ്യം ഉരുളകിഴങ്ങ് കുക്കറിൽ ഉടച്ചെടുക്കാൻ പാകത്തിൽ വേവിച്ചെടുക്കുക, വെള്ളം ഇല്ലാതെ ഉടച്ചു വെക്കുക, ശേഷം ഒരു പാൻ ചുടാക്കി അല്പം ഓയിൽ ഒഴിച്ച് കടുകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചതിനു ശേഷം ചെറുതായി അരിഞ്ഞ സവോള, പച്ചമുളക്, ഇഞ്ചി എന്നിവയിട്ട് വഴറ്റുക ശേഷം ഉപ്പും മഞ്ഞൾ പൊടിയും മല്ലി ഇലയും ഇട്ടു ഇളക്കുക, ശേഷം ഉടച്ചു വെച്ച ഉരുളക്കിഴങ്ങിൽ ചേർത്ത് നല്ലോണം മിക്സ്‌ ചെയ്യുക, പിന്നീട് ചെറിയ ബോൾ കണക്കിന് ഉരുട്ടി വെക്കുക.

ശേഷം കടലമാവും അല്പം അരിമാവും മുളകുപൊടി, കായം, പൊടി ഉപ്പ്‌ എന്നിവ ഇട്ടു വെള്ളം ഒഴിച്ച് ദോശ മാവു കണക്കിന് മിക്സ്‌ ചെയ്തു എടുക്കുക, ശേഷം ചീനിച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായതിനു  ശേഷം ഉരുട്ടി വെച്ച മസാല, മിക്സ്‌ ചെയ്തു വെച്ച മാവിൽ മുക്കി പൊരിച്ചെടുക്കാം, ഇപ്പോൾ സ്വദിഷ്ടമായ മസാല ബോണ്ട തയാർ.