പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം രുചികരമായ മണിച്ചോളം ഇഡ്ഡലി

പോഷക സമ്പുഷ്ടമാണ് ജോവർ(മണിച്ചോളം). മുതിർന്നവർക്കും പ്രമേഹരോഗികൾക്കും കുട്ടിക്കൾക്കും ഒരു പോലെ ഗുണകരമാണ്.  ഇഡ്‌ഡലി അല്ലെങ്കിൽ  ദോശ തയാറാക്കി കഴിച്ചു നോക്കൂ. പ്രഭാതഭക്ഷണം കൂടുതൽ രുചികരവും ആരോഗ്യകരവുമാകട്ടെ.

ചേരുവകൾ

മണിച്ചോളം -1 കപ്പ് 
ഇഡ്ഡലി അരി - ½ കപ്പ് 
ഉഴുന്ന് - ¾ കപ്പ് 
ഉലുവ - ½ ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙ ഒരു പാത്രത്തിൽ ഉപ്പ് ഒഴികെ എല്ലാ ചേരുവകളും ചേർത്ത് കഴുക്കി  4-6 മണിക്കൂർ കുതിരാൻ വെക്കുക.
∙ കുതിർന്നതിനു ശേഷം ഉപ്പ്  ഒഴികെ ഉള്ള എല്ലാ ചേരുവകളും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ / ഇഡ്ഡലി മാവു പരുവത്തിൽ അരച്ച് എടുക്കുക.
∙ 8 മണിക്കൂർ മാവ് പൊങ്ങാൻ വെക്കുക . പൊങ്ങി വന്ന മാവിൽ ഉപ്പ് ചേർത്ത് ഇളക്കി ദോശ / ഇഡ്ഡലി ഉണ്ടാകാവുന്നതാണ് .
∙ സാധാരണ ദോശ / ഇഡ്ഡലിയിൽ നിന്നും രുചിയിൽ വലിയ വ്യത്യാസമില്ലെങ്കിലും ആരോഗ്യ കാര്യത്തിൽ ഇത് ഒരുപാട് മുന്നിൽ ആണ്.