Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈദയും ഈസ്റ്റും ഇല്ലാത്ത പീറ്റ്സ ദോശ

ലക്ഷ്മി ദിലീപ്
Pizza Dosa

പീറ്റ്സ എന്ന് കേട്ടാൽ കുട്ടികളുടെ വായിൽ കപ്പലോടും. എങ്കിൽ ഇനി ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തിൽ പീറ്റ്സയുടെ രുചിയിൽ ഒരു ഗോതമ്പുദോശ വീട്ടിൽ തയാറാക്കുന്നതെങ്ങനെ യെന്നു നോക്കാം.

ചേരുവകൾ

പച്ച കാപ്സിക്കം - 1 ചെറുതായി അരിഞ്ഞത് 
ചുവന്ന കാപ്സിക്കം - 1 ചെറുതായി അരിഞ്ഞത് 
സവാള -1 ചെറുതായി അരിഞ്ഞത് 
കാരറ്റ് - 1 ചുരണ്ടി എടുത്തത് 
ചീസ് - ½ കപ്പ് ചുരണ്ടിയത് 
ഉപ്പ് - പാകത്തിന് 
കുരുമുളക് പൊടി - പാകത്തിന്

ദോശ തയാറാക്കുന്നതിന്

ഗോതമ്പുപൊടി - ½ കപ്പ് 
കോൺഫ്ലോർ - 3 ടേബിൾസ്പൂൺ 
ഉപ്പ് - 1 ടീസ്‌പൂൺ 
വെള്ളം - പാകത്തിന്

തയാറാക്കുന്ന വിധം

∙ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികളിൽ ചുരണ്ടിയ ചീസും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേർത്ത് യോജിപ്പിക്കുക.

∙ വേറെ ഒരു പാത്രത്തിൽ ഗോതമ്പുപ്പൊടിയും കോൺഫ്‌ളോറും ഉപ്പും ചേർത്ത് യോജിപ്പിച്ചു ആവശ്യത്തിന് വെള്ളം ചേർത്ത് ദോശമാവ് പരുവത്തിൽ കലക്കിയെടുക്കുക.

∙ ദോശക്കല്ല് ചൂടായി വരുമ്പോൾ ദോശയുണ്ടാക്കുക . 

∙ ചെറുതീയിൽ വെച്ചു ഇടത്തരം കട്ടിയുള്ള ദോശ വേണം ഉണ്ടാക്കാൻ.

∙ ദോശയുടെ ഒരു വശം വെന്തുകഴിയുമ്പോൾ മറിച്ചിടുക.

∙ മറിച്ചിട്ട ഉടനെ എല്ലായിടത്തും ടൊമാറ്റോ സോസ് പുരട്ടി അതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികൂട്ട് എല്ലായിടത്തും എത്തുന്ന വിധത്തിൽ ചേർക്കുക . 

∙ ഇനി അതിനു മുകളിലായി എല്ലായിടത്തും ചീസ് ചുരണ്ടി ഇടുക . വേണമെങ്കിൽ ഒറിഗാനോ ചേർക്കാവുന്നതാണ്.

∙ ചീസ് ഉരുകുന്നത് വരെ ചെറുതീയിൽ ഒരു അടപ്പ് കൊണ്ട് മൂടിവച്ചു വേവിക്കുക. 

∙ ഉരുകി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്‌തു മുറിച്ചു ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.