Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യേക രുചിയുള്ള സ്പ്രിങ് ചിക്കൻ, നിറച്ചു പൊരിച്ചത്!

Spring Chicken

തീന്‍മേശയിലെ വിശിഷ്ട വിഭവമായി മാറുന്ന സ്പ്രിങ് ചിക്കന്‍ ആരോഗ്യത്തിന് ഉത്തമമാണെന്നാണ് പറയുന്നത്. കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ചുവളരുന്ന സ്വാഭാവിക വളര്‍ച്ചയുള്ള സ്പ്രിങ് ചിക്കന് അരക്കിലോവരെയാണ് തൂക്കം.സമീകൃത ഭക്ഷണം നൽകിയാണ് ഇവയെ വളർത്തുന്നത്.  പ്രത്യേക രുചിയുള്ള സ്പ്രിങ് ചിക്കനെങ്ങനെ നിറച്ച് പൊരിക്കാമെന്ന് നോക്കാം.

Click here to read Iftar Special Recipes in English

1 സ്പ്രിങ് ചിക്കൻ – ഒന്ന്

2 സവാള അരിഞ്ഞു വറുത്തത് – ഒരു പിടി

പുതിനയില അരിഞ്ഞത് – അര ചെറിയ സ്പൂൺ

മല്ലിയില അരി‍ഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

ജീരകപ്പൊടി, ബിരിയാണിമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ വീതം

3 കോഴിമുട്ട പുഴുങ്ങിയത് – ഒന്ന്

4 മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5 വെളിച്ചെണ്ണ – പാകത്തിന്

6 തക്കാളി – മൂന്ന്, അരിഞ്ഞത്

മല്ലിയില – ഒരു വലിയ സ്പൂൺ

പുതിനയില – അര ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

ഇഞ്ചി – ഒരു കഷണം, ചതച്ചത്

വെളുത്തുള്ളി– ആറ് അല്ലി, ചതച്ചത്

7 മുളകുപൊടി– ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ബിരിയാണി മസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

ജീരകപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8 വെള്ളം – ഒരു ഗ്ലാസ്

9 സവാള – രണ്ട്, അരിഞ്ഞു വറുത്തത്

പാകം ചെയ്യുന്ന വിധം

∙ കോഴി മുഴുവനോടെടുത്ത്, അകവും പുറവും വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിനൊപ്പം മുട്ട പുഴുങ്ങിയതും ചേർത്തു കോഴിയുടെ ഉള്ളിൽ നിറച്ചു വയ്ക്കുക.

∙നാലാമത്തെ ചേരുവ യോജിപ്പിച്ചു കുഴമ്പു പരുവത്തിലാക്കി, ഈ മിശ്രിതം ചിക്കനു മുകളിൽ നന്നായി പുരട്ടി, അര മണി ക്കൂർ വയ്ക്കുക.

∙അരമണിക്കൂറിനുശേഷം പുരട്ടിവച്ചിരിക്കുന്ന കോഴി ചൂടായ വെളിച്ചെണ്ണയിൽ നന്നായി പൊരിച്ചെടുക്കണം.

∙ അൽപം വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ അരിഞ്ഞതു ചേർത്തു നന്നായി വഴറ്റുക.

∙വാടിയശേഷം ഇതിലേക്ക് ഏഴാമത്തെ ചേരുവയും ചേർത്തു നന്നായി വഴറ്റണം.

∙മൂത്തമണം വരുമ്പോൾ ഒരു ഗ്ലാസ് വെള്ളം ചേർത്തു തിളയ്ക്കുമ്പോൾ വറുത്ത സവാളയും ചേർത്തിളക്കി അടുപ്പിൽ നിന്നിറക്കുക.

∙ഈ മസാലകൊണ്ട് പൊരിച്ചു വച്ചിരിക്കുന്ന കോഴി നന്നായി പൊതിഞ്ഞു വയ്ക്കുക. 

പാചക കുറിപ്പുകൾക്കു കടപ്പാട്:

ബുഷി ശംസു, ദാരി മുസ്തഫ, സുഹാന യൂനസ്