പച്ചമുളകിൽ പൊതിഞ്ഞൊരു ചിക്കൻ കറി

ചിക്കൻകറിയെന്നു  കേട്ടാൽ മനസിൽ വരുന്ന ചിത്രം നല്ല മുളകരച്ച ചുവപ്പ് ഗ്രേവിയിൽ പൊതിഞ്ഞ ചിക്കൻ കറിയല്ലേ? കൂട്ടൊന്നു മാറ്റിപ്പിടിച്ചാലോ...പച്ചമുളകരച്ച ചിക്കൻ കൂട്ടെങ്ങനെ  തയാറാക്കാമെന്നു നോക്കാം.

ഗ്രീൻ ചില്ലി ചിക്കൻ ചേരുവകൾ

1. ചിക്കൻ എല്ലില്ലാതെ ചതുരത്തിലരിഞ്ഞത് – അര കി.
2. സവാള – 2 (ചതുരത്തിലരിഞ്ഞത്)
3. കാപ്സിക്കം – ഒന്ന്
4. പച്ചമുളക് – എട്ടെണ്ണം (അരച്ചത്)
5. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ വീതം
6. പച്ച തക്കാളി – 2 എണ്ണം (അരച്ചത്)
7. ഗ്രീൻ ചില്ലി സോസ് – 2 സ്പൂൺ
8. മുട്ട – 1
9. എണ്ണ, ഉപ്പ്, കോൺഫ്ലവർ – ആവശ്യത്തിന്

തയാറക്കുന്ന വിധം

ചിക്കനിൽ മുട്ടയും ഉപ്പും ചേർത്തു കുഴച്ചു വയ്ക്കുക. ഇത് എണ്ണയിൽ വറുത്തുകോരുക. ബാക്കി എണ്ണയിൽ സവാളയും കാപ്സിക്കവും വഴറ്റി മാറ്റുക. ആവശ്യം എണ്ണ ഒഴിച്ച് അരച്ച പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി ചേർത്തു വഴന്നാൽ ഗ്രീൻ ചില്ലി സോസ് ചേർത്തു കൂട്ടിൽ ചിക്കൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. കോൺഫ്ലവറിൽ ആവശ്യത്തിനു വെള്ളം ചേർത്തു യോജിപ്പിച്ചു കൂട്ടിലൊഴിച്ചു തിള വരുമ്പോൾ ഇറക്കി വയ്ക്കുക.