Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഷിദിന് ഏഴു വിക്കറ്റ്; അഫ്ഗാനിസ്ഥാൻ വിൻഡീസിനെ തകർത്തു

CRICKET-WIS-AFG റാഷിദ് ഖാൻ മത്സരത്തിനിടെ.

സെന്റ് ലൂസിയ ∙ ലെഗ് സ്പിന്നർ റാഷിദ് ഖാന്റെ ഏഴു വിക്കറ്റ് പ്രകടനത്തിന്റെ മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് 63 റൺസ് ജയം. 18 റൺസ് മാത്രം വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഏകദിന ചരിത്രത്തിലെ നാലാമത്തെ മികച്ച ബോളിങ് പ്രകടനമാണ് കുറിച്ചത്.

ആദ്യ രണ്ടു ഓവറുകളിലും അടുത്തടുത്ത രണ്ടു പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയ റാഷിദിനു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസ് ബാറ്റിങ് നിര 44.4 ഓവറിൽ 149 റൺസിനു പുറത്തായി.

ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ജാവേദ് അഹ്മദിയുടെ അർധ സെഞ്ചുറിയുടെ (81) മികവിൽ 50 ഓവറിൽ ആറു വിക്കറ്റിന് 212 റൺസ് കുറിച്ചിരുന്നു. പരമ്പരയിലെ രണ്ടാം മൽസരം ഇന്നു നടക്കും.

related stories