Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോച്ചിനെ കണ്ടെത്തൂ; ഐഫോൺ നേടൂ

Cricket

കോച്ച് ഇല്ലാതെ ഏകദിന പരമ്പരയിൽ വിൻഡീസിനെതിരെ വിജയമുറപ്പിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. എന്നാൽ ടീം ഇന്ത്യയുടെ കോച്ച് സ്ഥാനത്തേക്കു വിജയം പ്രതീക്ഷിച്ച് എട്ടു പേർ കാത്തിരിക്കുകയാണ്. 10ന് സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവർ ചേർന്ന് അഭിമുഖത്തിലൂടെ പുതിയ കോച്ചിനെ നിശ്ചയിക്കും.

ഇതിഹാസതാരങ്ങളടങ്ങിയ സമിതിക്കു മുൻപേ ഇന്ത്യൻ കോച്ചിനെ കണ്ടെത്താൻ വായനക്കാർക്കു മലയാള മനോരമ അവസരമൊരുക്കുന്നു. ഇതുവരെ ബോർഡിന് അപേക്ഷ നൽകിയ എട്ടുപേരുടെയും പ്രകടനം (വിശദാംശങ്ങൾ ഇന്നലത്തെ കായികം പേജിൽ) വിലയിരുത്തി പുതിയ കോച്ചിനെ നിങ്ങൾക്കു തിരഞ്ഞെടുക്കാം. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ തീരുമാനവും നിങ്ങളുടെ തീരുമാനവും ഒത്തുവന്നാൽ ഒരാൾക്ക് ഐഫോൺ 6 പ്ലസ് സമ്മാനമായി നൽകും.

(ഇതിനൊപ്പം നൽകിയ പട്ടികയ്ക്കു പുറത്തുള്ളയാളെയാണു സമിതി തിരഞ്ഞെടുക്കുന്നതെങ്കിൽ ‘മറ്റാരെങ്കിലും’ ശരിയുത്തരമായി പരിഗണിക്കും. കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കും. ഇന്നു വൈകിട്ട് അഞ്ചുമണി വരെയുള്ള എസ്എംഎസുകളേ പരിഗണിക്കൂ. എസ്എംഎസിന് പ്രത്യേക നിരക്കുകൾ ബാധകമാണ്. നിയമപരമായ നികുതി നിരക്കുകൾ സമ്മാനത്തിനു ബാധകം.)

വോട്ട് ചെയ്യേണ്ട വിധം: VOTE എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ട ശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരിനൊപ്പം കൊടുത്തിരിക്കുന്ന കോഡ് ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യുക. ഉദാ: ടോം മൂഡിക്കാണ് വോട്ടെങ്കിൽ VOTE സ്പെയ്സ് A എന്ന് അയയ്ക്കുക.

എസ്എംഎസ് ചെയ്യേണ്ട നമ്പർ: 56767123

A) ടോം മൂഡി
B) ലാൽചന്ദ് രജ്പുത്ത്
C) രവി ശാസ്ത്രി
D) റിച്ചാർഡ് പൈബസ്
E) വീരേന്ദർ സേവാഗ്
F) വെങ്കടേഷ് പ്രസാദ്
G) ഫിൽ സിമ്മൺസ്
H) ദൊഡ്ഡ ഗണേഷ്
I) മറ്റാരെങ്കിലും

related stories