വേതന പരിഷ്കരണം ആവശ്യപ്പെട്ട് ദേശീയ ക്രിക്കറ്റ് സിലക്ടർമാർ

 ന്യൂഡൽഹി ∙ ദേശീയതലത്തിൽ കളിക്കുന്ന ക്രിക്കറ്റ് താരങ്ങൾക്കും മാച്ച് ഒഫിഷൽസിനും വേതനം വർധിപ്പിക്കാൻ ആലോചിക്കുകയാണെന്നു ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്) വെളിപ്പെടുത്തിയതിനു പിന്നാലെ വേതനവർധന ആവശ്യപ്പെട്ടു സിലക്ടേഴ്സും രംഗത്ത്.

ജൂനിയർ–സീനിയർ തലത്തിലെ ദേശീയ സിലക്ടേഴ്സാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. സീനിയർ ടീം സിലക്‌ഷൻ കമ്മിറ്റി അംഗങ്ങൾക്ക് ഒരു സീസണിൽ 60 ലക്ഷം രൂപയും ജൂനിയർ ടീം അംഗങ്ങൾക്കു 40 ലക്ഷം രൂപയുമാണു നിലവിലെ വേതനം. 2012ലാണ് ഇതു നിലവിൽ വന്നത്.