ഓസീസിനെതിരെ ബംഗ്ലദേശിന് ലീഡ്

വിക്കറ്റിനായി ഷക്കീബിന്റെ അപ്പീൽ.

ധാക്ക∙ അഞ്ചു വിക്കറ്റു നേടിയ ഷക്കീബ് അൽഹസന്റെ മികവിൽ ഓസ്ട്രേലിയയ്ക്കെതിരെ ബംഗ്ലദേശിന് ഒന്നാമിന്നിങ്സ് ലീഡ്. ബംഗ്ലദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 260 റൺസ് പിന്തുടർന്ന ഓസീസ് 217 റൺസിനു പുറത്തായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് രണ്ടാം ദിവസം കളിനിർത്തുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 45 എന്ന നിലയിലാണ്. 88 റൺസിന്റെ ലീഡുണ്ട്.

മൂന്നു വിക്കറ്റു നഷ്ടത്തിൽ 18 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയെ ഷക്കീബും ഓഫ് സ്പിന്നർ മെഹ്ദി ഹസനും ചേർന്നാണു ചുരുക്കിക്കെട്ടിയത്. മെഹ്ദി മൂന്നു വിക്കറ്റെടുത്തു. 45 റൺസെടുത്ത മാറ്റ് റെൻഷായാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. രണ്ടാം ഇന്നിങ്സിൽ 15 റൺസ് നേടിയ സൗമ്യ സർക്കാരിന്റെ വിക്കറ്റാണു ബംഗ്ലദേശിനു നഷ്ടമായത്. തമീം ഇക്ബാൽ (30) ക്രീസിലുണ്ട്.