അവസാന മൽസരത്തിലും ഇംഗ്ലണ്ടിനു ജയം; പരമ്പര

പെർത്ത് ∙ ഓസ്ട്രേലിയയ്ക്കെതിരെ അവസാന ഏകദിനവും ജയിച്ച ഇംഗ്ലണ്ട് 4–1ന് പരമ്പര സ്വന്തമാക്കി. ആവേശകരമായ മൽസരത്തിൽ 12 റൺസിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 35 റൺസിന് അഞ്ച് ഓസ്ട്രേലിയൻ‌ വിക്കറ്റുകൾ പിഴുത ടോം കുറാനാണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 259ന് ഓൾ ഔട്ടായി. ഇംഗ്ലണ്ട് നിരയിൽ 62 റൺസെടുത്തു ജോ റൂട്ട് തിളങ്ങി. താരതമ്യേന എളുപ്പമുള്ള സ്കോർ പിന്തുടർന്ന ഓസ്ട്രേലിയ 48.2 ഓവറിൽ 247നു പുറത്താവുകയായിരുന്നു.