Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസ് ക്രിക്കറ്റ്; അഫ്രീദിയുടെ ടീമിനു വിജയം

sehwag സേവാഗ് ബാറ്റിങ്ങിനിടെ

സൂറിക്∙ ക്രിക്കറ്റിന്റെ പുതിയ പരീക്ഷണ രൂപമായ ഐസ് ക്രിക്കറ്റിൽ വീരേന്ദർ സേവാഗിന്റെ ടീമിനെതിരെ ഷാഹിദ് അഫ്രീദിയുടെ ടീമിനു ജയം. ആൽപ്സ് പർവതനിരയിലുള്ള സെന്റ് മൊറിറ്റ്സ് റിസോർട്ടിൽ ഐസ് മൈതാനത്തു നടന്ന മൽസരത്തിലാണ് അഫ്രീദിയുടെ റോയൽസ് ടീം ആറു വിക്കറ്റിനു ജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാലസ് ഡയമണ്ട്സ് ക്യാപ്റ്റൻ വീരേന്ദർ സേവാഗിന്റെ അർധ സെഞ്ചുറിയുടെ (62) മികവിൽ 20 ഓവറിൽ ഒൻപതു വിക്കറ്റിന് 164 റൺസെടുത്തു. റോയൽസ് 15.4 ഓവറിൽ നാലു വിക്കറ്റിന് വിജയത്തിലെത്തി. 74 റൺസെടുത്ത മുൻ ഇംഗ്ലണ്ട് താരം ഒവൈസ് ഷായാണ് ടോപ് സ്കോറർ.