Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതാക നേരെ പിടിക്കൂ; ഇന്ത്യൻ ആരാധകരോട് അഫ്രീദി

afridi-flag ഇന്ത്യൻ ആരാധകർക്കൊപ്പം അഫ്രീദി

സെന്റ് മോറിറ്റ്സ് (സ്വിറ്റ്സർലൻഡ്) ∙ ഇന്ത്യയും ഇന്ത്യക്കാരുമായുള്ള ബന്ധത്തിൽ രാഷ്ട്രീയ കാരണങ്ങൾ തന്നെ സ്വാധീനിക്കില്ലെന്നു വ്യക്തമാക്കി മുൻ പാക്കിസ്ഥാൻ നായകൻ ശാഹിദ് അഫ്രീദി. വിരാട് കോഹ്‌ലിയുമായുള്ള ബന്ധത്തിന്റെ ഊഷ്മളത വ്യക്തമാക്കിയ അഫ്രീദി, ഇന്ത്യൻ ആരാധകരുമൊത്തു ചിത്രത്തിനു പോസ് ചെയ്യുമ്പോൾ ഇന്ത്യൻ പതാക നേരെ പിടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആദ്യ ഐസ് ക്രിക്കറ്റിൽ പങ്കെടുക്കാനെത്തിയതാണ് അഫ്രീദി. 

ഇതിനിടെയാണ് ഇന്ത്യൻ ആരാധകർദേശീയ പതാകയുമായി ചിത്രമെടുക്കാൻ എത്തിയത്. പാക്കിസ്ഥാൻ കഴിഞ്ഞാൽ തങ്ങൾക്ക് ഏറെ പിന്തുണ ലഭിക്കുന്ന നാട് ഇന്ത്യയും ഓസ്ട്രേലിയയുമാണെന്ന് അഫ്രീദി പറഞ്ഞു. വിരാട് കോഹ്‌ലിയുമായി നല്ല ബന്ധമാണെന്നു അഫ്രീദി വ്യക്തമാക്കി. ‘‘രാഷ്ട്രീയ സാഹചര്യങ്ങളല്ല ഞങ്ങളുടെ ബന്ധത്തെ നിർണയിക്കുന്നത്. വിരാട് മികച്ച ഒരു വ്യക്തിയാണ്. രാജ്യത്തിന്റെ ക്രിക്കറ്റ് അംബാസഡർ. 

എക്കാലവും ഞാനുമായി നല്ല ബന്ധമായിരുന്നു. ശാഹിദ് അഫ്രീദി ഫൗണ്ടേഷനുവേണ്ടി തന്റെ ഒപ്പുപതിച്ച ജഴ്സി കോഹ്‌ലി സമ്മാനിച്ചിരുന്നു.’’– കോഹ്‌ലിയുടെ ആക്രമണ ശൈലി തനിക്കിഷ്ടമാണെന്ന് അഫ്രീദി പറഞ്ഞു.