Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതും ബുംമ്രയാണ്; വാണ്ടറേഴ്സിൽ ആരാധകരെ ഞെട്ടിച്ച് ഒരു ഫീൽഡിങ് പ്രകടനം! – വിഡിയോ

Bumrah-Fielding

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മൽ‌സരത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി പേസ് ബോളർ ജസ്പ്രീത് ബുംമ്രയുടെ ഫീൽഡിങ് പ്രകടനം. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറിന്റെ ഷോട്ട് കൈപ്പിയിലൊതുക്കാൻ ബുംമ്ര നടത്തിയ ശ്രമമാണ് ആരാധകരുടെ കയ്യടി നേടിയത്.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ഏഴാം ഓവറിലായിരുന്നു സംഭവം. ഓവർ എറിയാനെത്തിയത് ഹാർദിക് പാണ്ഡ്യ. ക്രീസിൽ ഡേവിഡ് മില്ലർ. പാണ്ഡ്യയുടെ ആദ്യ പന്ത് മില്ലർ നേരെ ബൗണ്ടറി ലക്ഷ്യമാക്കി ഉയർത്തി അടിച്ചു. പന്ത് വരുന്നതുകണ്ട് ബുംമ്ര കൃത്യസ്ഥാനത്തു പോയി നിന്നെങ്കിലും പന്ത് അൽപം ഉയർന്നുപോയി.

വായുവിൽ ഉയർന്നുപൊങ്ങിയ ബുംമ്ര പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും ബൗണ്ടറിക്കപ്പുറത്തേക്കു പോകുമെന്നു മനസ്സിലായതോടെ പന്ത് മൈതാനത്തേക്കിട്ടു. പിന്നീട് വിഡിയോ റീപ്ലേകൾ പരിശോധിച്ച അംപയർ ആ പന്തിൽ സിക്സ് അനുവദിച്ചു. എന്നാൽ, ആ സിക്സ് സംശയാസ്പദമാണെന്നായിരുന്നു മിക്ക ആരാധകരുടെയും നിലപാട്. എന്തായാലും ബുംമ്രയുടെ ശ്രമത്തിന് ആരാധകർ നിറഞ്ഞ കയ്യടിയാണ് സമ്മാനിച്ചത്.

related stories