വിരാട് കോഹ്‌ലി ഇതിഹാസ‌മെന്ന വിശേഷണത്തിന് അടുത്ത്: ധോണി

File Photo

മുംബൈ ∙ ഇതിഹാസം എന്ന വിശേഷണത്തോട് വളരെ അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എന്ന് എം.എസ്. ധോണി. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായുള്ള കോഹ്‌ലിയുടെ ബാറ്റിങ് പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ധോണിയുടെ അഭിപ്രായ രൂപീകരണം.

‘എറ്റവും മികച്ച ക്രിക്കറ്റ് താരമാണു കോഹ്‌ലി. വളരെക്കുറച്ചു കാലംകൊണ്ട് ഇതിഹാസം എന്ന വിശേഷണത്തിനടുത്തെത്താൻ കോഹ്‌ലിക്കു കഴിഞ്ഞിട്ടുണ്ട്. ടീമിനെ മുന്നിൽനിന്നു നയിക്കുന്ന മികച്ച നായകൻ കൂടിയാണ് കോഹ്‌ലി’. ധോണിയുടെ വാക്കുകൾ.