ബാറ്റുമായി എടുത്തുചാടി വിക്കറ്റ് നഷ്ടപ്പെടുത്തി; ബാറ്റ്സ്മാൻമാരെ വിമർശിച്ച് രഹാനെ

ലണ്ടൻ∙ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബോളർമാർക്കു പിന്തുണ നൽകാൻ ബാറ്റ്സ്മാന്മാർക്കു കഴിഞ്ഞില്ലെന്ന് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ. ഇംഗ്ലണ്ട് പോലെ ഒരു വേദിയിൽ ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് അനിവാര്യം.

ഇംഗ്ലിഷ് ബോളർമാർ തുടർച്ചയായി ഒരേ രീതിയിൽ അപകടകരമായ പന്തുകളെറിയുമ്പോൾ, അവ തുടർച്ചയായി ഒഴിവാക്കുകയാണ് വേണ്ടത്. അതിനു പകരം ഇന്ത്യൻ ബാറ്റ്സ്മാന്മാർ ബാറ്റുമായി എടുത്തു ചാടി വിക്കറ്റ് നഷ്ടപ്പെടുത്തി. പരമ്പരയിലെ ഇതുവരെ വരെയുള്ള ടെസ്റ്റുകളിൽ മികച്ച പ്രകടനം നടത്തിയ ബോളർമാർക്ക് പിന്തുണ നൽകാൻ ബാറ്റ്സ്മാന്മാർക്കു സാധിച്ചില്ല. – രഹാനെ പറഞ്ഞു.

പരമ്പരയിൽ 1–3നു പിന്നിലാണെങ്കിലും അവസാന ടെസ്റ്റ് ജയിച്ച് പര്യടനം അവസാനിപ്പിക്കാനാണ് ടീം ഉദ്ദേശിക്കുന്നതെന്നും രഹാനെ കൂട്ടിച്ചേർത്തു.