Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാത്യൂസിനെ മാറ്റി, വീണ്ടും ചണ്ഡിമൽ

dinesh-chandimal ദിനേഷ് ചണ്ഡിമൽ

കൊളംബോ ∙ ഏഷ്യാ കപ്പ് ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ പുറത്തായ ശ്രീലങ്ക ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസിനു സ്ഥാനനഷ്ടം. പുതിയ ക്യാപ്റ്റനായി ദിനേശ് ചണ്ഡിമലിനെ ശ്രീലങ്ക ക്രിക്കറ്റ് നിയമിച്ചു. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ മൂന്നു ടീമുകളുടെയും ക്യാപ്റ്റൻ ഇനി ചണ്ഡിമലായിരിക്കും.