ക്രിക്കറ്റിന്റെ ഭാവി ടി10: വസിം അക്രം

ദുബായ്∙ ക്രിക്കറ്റിന്റെ ഭാവി പത്ത് ഓവർ കളി ആയ ടി10 ആയിരിക്കുമെന്ന് മുൻ പാക്കിസ്ഥാൻ നായകൻ വസിം അക്രം. ദുബായ് ടി10 ലീഗ് രണ്ടാം സീസൺ താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് എത്തിയതായിരുന്നു അക്രം. സാഫ്, ഏഷ്യൻ ഗെയിംസ് മുതൽ ഒളിംപിക്സിൽ വരെ ഉൾപ്പെടുത്താവുന്ന ഫോർമാറ്റാണ് ടി10. ഇത് മുഖ്യമായും ബാറ്റ്സ്മാൻമാരുടെ കളിയാണ്. പക്ഷേ ദ്രാവിഡ് ശൈലിയിലുള്ള താരത്തിന് ഈ കളി രസിക്കുമെന്നു തോന്നുന്നില്ല. ടി10 ക്രിക്കറ്റിലെ കേരള കിങ്സ് ടീമിനെ ഇംഗ്ലണ്ടിന്റെ ഓയിൻ മോർഗൻ നയിക്കും. ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, സുഹൈൽ തൻവീർ, പോൾ സ്റ്റർലിങ്, ഡസുൻ സനക് എന്നിവരും ടീമിലുണ്ടാകും.