Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർമൻ തിളങ്ങി; ഇന്ത്യയ്ക്ക് ജയം, 4–0ന് പരമ്പര

Harmanpreet-Kaur ഹർമൻപ്രീത് കൗർ (ഫയൽ ചിത്രം)

കടുനായകെ (ശ്രീലങ്ക)∙ അഞ്ചാം ട്വന്റി20യിൽ 51 റൺസിന്റെ വിജയം നേടിയ ഇന്ത്യൻ വനിതകൾ ശ്രീലങ്കയ്ക്കെതിരായ പരമ്പര 4–0നു സ്വന്തമാക്കി. ഒരു മൽസരം മഴ മൂലം മുടങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.3 ഓവറിൽ 156 റൺസെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 38 പന്തുകളിൽ 63 റൺസടിച്ചു. ജെമീമ റോഡ്രിഗസ് 31 പന്തുകളിൽ 46 റൺസ് നേടി. ശ്രീലങ്ക 17.4 ഓവറിൽ 105 റൺസിനു പുറത്തായി. സ്പിന്നർ പൂനം യാദവ് നാലോവറിൽ 18 റൺസിനു മൂന്നു വിക്കറ്റെടുത്തു.