Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരങ്ങേറ്റ മൽസരത്തിൽ പരുക്ക്: ഷാർദൂലിന് ടെസ്റ്റ് നഷ്ടമാകും

shardul-thakur പരുക്കേറ്റ് മടങ്ങുന്ന ഷാർദൂല്‍ (വലത്)

ഹൈദരാബാദ്∙ അരങ്ങേറ്റ ടെസ്റ്റിനിടെ തുടയ്ക്കു പരുക്കേറ്റ ഇന്ത്യൻ പേസർ ഷാർദൂൽ ഠാക്കൂറിന് രണ്ടാം ടെസ്റ്റിൽ തുടർന്നു കളിക്കാനാകില്ല. ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരായ ഇന്ത്യയുടെ ആദ്യ മൽസരത്തിനിടെയും ഷാർദൂലിനു പരുക്കേറ്റിരുന്നു.

എന്നാൽ 10 ദിവസത്തിനുശേഷം വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കുവേണ്ടി ഷാർദൂൽ കളിക്കാനിറങ്ങിയിരുന്നു. പരുക്ക് സുഖപ്പെടാത്ത ഷാർദൂലിനു ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) നടപടി അദ്ഭുതപ്പെടുത്തുന്നതാണെന്നു ബിസിസിഐ അധികൃതർ പറഞ്ഞു.

related stories