Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ, കോഹ്‌ലി ഒന്നാമത്

PTI10_24_2018_000129A

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യൻ ക്രിക്കറ്റ് ടീമും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഒന്നാംസ്ഥാനത്ത്.  വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ 2–0 വിജയത്തോടെ 116 പോയിന്റുമായാണ് ഇന്ത്യ ടീമുകളിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെക്കാൾ 10 പോയിന്റ് മുന്നിലാണ് ഇന്ത്യ. 

ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതുള്ള കോഹ്‌ലിക്ക് 935 പോയിന്റുണ്ട്.  ഓസ്ട്രേലിയയുടെ താരം സ്റ്റീവ് സ്മിത്തിനെക്കാൾ (910) 25 പോയിന്റ് മുന്നിലാണു കോഹ്‌ലി.  765 പോയിന്റുള്ള ചേതേശ്വർ പൂജാര ആറാം സ്ഥാനത്തുണ്ട്.

related stories