Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10ൽ പത്തും നേടി സിഡക് സിങ്

Sidak-Singh-cricketer സിഡക് സിങ്

മുംബൈ ∙ സി.കെ നായുഡു ക്രിക്കറ്റിൽ പുതുച്ചേരി താരം സിഡക് സിങിന് ഒരു ഇന്നിങ്സിലെ പത്തിൽ പത്തു വിക്കറ്റ്. മണിപ്പൂരിനെതിരെയാണ് 17.5 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി സിഡക് എല്ലാ വിക്കറ്റും വീഴ്ത്തിയത്. ഏഴ് ഓവറുകൾ മെയ്ഡനായിരുന്നു.

ഉത്തർ പ്രദേശിൽ ജനിച്ച സിഡക് മുംബൈയ്ക്കു വേണ്ടി ഏഴ് ട്വന്റി20 മൽസരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും പിന്നീട് പുതുച്ചേരിയിലേക്കു മാരി. മുംബൈയ്ക്കു വേണ്ടി 15–ാം വയസ്സിൽ അരങ്ങേറിയപ്പോൾ സച്ചിൻ തെൻഡുൽക്കർക്കു ശേഷം മുംബൈ ജഴ്സിയണിഞ്ഞ പ്രായം കുറഞ്ഞ താരമായിരുന്നു സിഡക്.